Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ മഹോത്സവം:...

കൊട്ടിയൂർ മഹോത്സവം: രോഹിണി ആരാധനയും ആലിംഗന പുഷ്പാഞ്ജലിയും ഇന്ന്

text_fields
bookmark_border
കൊട്ടിയൂർ മഹോത്സവം: രോഹിണി ആരാധനയും  ആലിംഗന പുഷ്പാഞ്ജലിയും ഇന്ന്
cancel
കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള അവസാനത്തെ ആരാധനയായ രോഹിണിയും സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലിയും ചൊവ്വാഴ്ച നടക്കും. ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത് തളിപ്പറമ്പ കുറുമാത്തുൽ ഇല്ലത്തെ സ്ഥാനികനാണ്. ശൈവ സാന്ത്യനമായി പെരുമാൾ വിഗ്രഹത്തെ ആലിംഗന പുഷ്പാഞ്ജലി നടത്തുന്ന ചടങ്ങ് കൊട്ടിയൂരിലെ സവിശേഷ ചടങ്ങാണ്. മഹോത്സവത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ചയും ആയിരങ്ങൾ കൊട്ടിയൂരിലെത്തി. മഹോത്സവത്തിന്റെ പ്രധാനപ്പെട്ട പായസ നിവേദ്യമായ തിരുവാതിര ചതുശ്ശതം ജൂൺ രണ്ടിനാണ്‌. മൂന്ന്‌, അഞ്ച്‌ തീയതികളിൽ പുണർതം, ആയില്യം ചതുശ്ശതങ്ങൾ. ആറിന്‌ മകം കലം വരവ്‌. ഒമ്പതിന്‌ അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും. ജൂൺ പത്തിന്‌ തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story