Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവി.സിയുടേത്...

വി.സിയുടേത് ഏകാധിപത്യഭരണം -കെ.എസ്.യു

text_fields
bookmark_border
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും ഇഷ്ടമില്ലാത്തവരെ പുകച്ച് പുറത്തുചാടിക്കാന്‍ മുഖ്യമന്ത്രിയുടെ സംരക്ഷണയോടെ ഗുണ്ടായിസ മനോഭാവമാണ് വി.സി പിന്തുടരുന്നതെന്നും ഇത് സർവകലാശാലയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. തുടര്‍ച്ചയായുള്ള പരീക്ഷ നടത്തിപ്പിലെ വീഴ്ചയുടെ ഉത്തരവാദിത്തം കണ്‍ട്രോളറുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധത്തോടെയാണ് ഡോ. പി.ജെ. വിന്‍സെന്റ് കഴിഞ്ഞ ദിവസം കണ്‍ട്രോളര്‍ സ്ഥാനം രാജിവെച്ചത്. ഏറ്റവുമൊടുവില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബുവും വൈസ് ചാന്‍സലറുമായി ഒത്തുപോകാന്‍ കഴിയാതെ രാജിയിലേക്ക് നീങ്ങുന്നതും വിരല്‍ചൂണ്ടുന്നത് സർവകലാശാലയുടെ തകര്‍ച്ചയിലേക്കാണെന്നും മുഹമ്മദ് ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story