Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:39 AM IST Updated On
date_range 30 May 2022 5:39 AM ISTഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: ഡൽഹിയിലേക്ക് മാഹി കളരി വിദ്യാർഥികൾ
text_fieldsbookmark_border
മാഹി: അണ്ടർ 17 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ കളരിപ്പയറ്റിനെ പ്രതിനിധീകരിച്ച് മാഹി കളരി വിദ്യാർഥികൾ ഡൽഹിയിലേക്ക്. ഡൽഹിയിലും ഹരിയാനയിലും ജൂൺ നാല് മുതൽ 14 വരെ നടക്കുന്ന മത്സരത്തിൽ പുതുച്ചേരി സംസ്ഥാനത്തിന് വേണ്ടി മത്സരത്തിൽ പങ്കെടുക്കാൻ മാഹി സി.എച്ച്. ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ അശ്വിൻ അഭിലാഷ്, തന്മയ് സജിത്ത്, അമർനാഥ്, തേജസ് ദയൻ, യദുകൃഷ്ണ, ഹൃദിക്ക്, നിരഞ്ജന സുധീർ, സൂര്യ വി. മുരളി, ദേവനന്ദ, നീഹാര പ്രേം, തേജസ്വിനി ദേവിക എന്നിവർക്കാണ് അവസരം ലഭിച്ചത്. -------------- caption: ഡൽഹിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിച്ച മാഹി സി.എച്ച്. ശ്രീധരൻ ഗുരുക്കൾ സ്മാരക കളരി സംഘത്തിലെ വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
