Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രയാസപ്പെടുത്തി...

പ്രയാസപ്പെടുത്തി ഒരുപദ്ധതിയും നടപ്പാക്കില്ല -മന്ത്രി എം.വി. ഗോവിന്ദൻ

text_fields
bookmark_border
പ്രയാസപ്പെടുത്തി ഒരുപദ്ധതിയും നടപ്പാക്കില്ല -മന്ത്രി എം.വി. ഗോവിന്ദൻ
cancel
തളിപ്പറമ്പ്: ഒരു മനുഷ്യനെയും പ്രയാസപ്പെടുത്തി ഒരു പദ്ധതിയും കേരളത്തിൽ നടപ്പാക്കില്ലെന്നത് സർക്കാറിന്റെ ഉറപ്പാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന വിരോധികൾ അവരുടെ പ്രവൃത്തി തുടരുമ്പോഴും വികസന പ്രവർത്തനങ്ങളിൽനിന്ന് ഒരടി പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ പുസ്തക പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ പുസ്തകം ഏറ്റുവാങ്ങി. കെ.വി. പ്രസീത, പി.എം. മോഹനൻ, തോമസ് വെക്കത്താനം, പി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story