Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:37 AM IST Updated On
date_range 30 May 2022 5:37 AM ISTആൾതാമസമില്ലാത്ത പറമ്പിലെ കിണറിൽ അസ്ഥികൂടമെന്ന്
text_fieldsbookmark_border
ചെറുപുഴ: കോലുവള്ളി കള്ളപ്പാത്തി റോഡിലെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ തലയോട്ടിയോടു കൂടിയ അസ്ഥികൂടം കണ്ടതായി അഭ്യൂഹം. രണ്ടുമാസം മുമ്പ് പ്രദേശത്ത് അടയ്ക്ക ശേഖരിക്കാൻ എത്തിയവർ അസ്ഥികൂടം കണ്ടെന്നും എന്നാൽ, വിവരം ഞായറാഴ്ചയാണ് ഇവർ നാട്ടുകാരെ അറിയിച്ചതെന്നും പറയുന്നു. ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ കിണറ്റിലെ വെള്ളം വറ്റിച്ചു പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story