Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:36 AM IST Updated On
date_range 30 May 2022 5:36 AM ISTവീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയും കാറും നശിപ്പിച്ചു
text_fieldsbookmark_border
ഇരിട്ടി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കാറും നശിപ്പിച്ച നിലയിൽ. ചാക്കാട് കരിയിൽ പയ്യൻ വീട്ടിൽ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്കും കാറിനും നേരെയാണ് ആക്രമണം നടന്നത്. രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് ഓട്ടോയുടെ ഹുഡും സീറ്റും ഉൾപ്പെടെ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ. ഇതിന് സമീപം നിർത്തിയിട്ട മകനും നാഗാലാൻഡിൽ സേവനം നടത്തുന്ന പട്ടാളക്കാരനുമായ രാഹുലിന്റെ കാറിന്റെ മുകളിൽ മുഴുവനായും വരച്ചിട്ട് പെയിന്റിങ് നശിപ്പിച്ച നിലയിലാണ്. വിളക്കോട് ഹാജി റോഡിലാണ് രാമകൃഷ്ണൻ ഓട്ടോറിക്ഷ സർവിസ് നടത്തുന്നത്. മുഴക്കുന്ന് പൊലീസിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
