Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:34 AM IST Updated On
date_range 30 May 2022 5:34 AM ISTജല അപകടങ്ങള്‍ക്കെതിരെ ബോധവത്കരണ നീന്തല്‍
text_fieldsbookmark_border
പയ്യന്നൂര്‍: ജല അപകടങ്ങളും മുങ്ങിമരണങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ സ്വയരക്ഷക്കും പരരക്ഷക്കുമായി നീന്തല്‍ പഠിക്കൂ എന്ന സന്ദേശവുമായി വിവിധയിടങ്ങളില്‍ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ദീര്‍ഘദൂര-ആയാസരഹിത നീന്തല്‍ പരിപാടിയാണ് ഇതിന്റെ ഭാഗമായി ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. അക്കാദമിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കായി ശനിയാഴ്ച കണ്ണൂര്‍ സാധു ഇന്‍ സ്വിമ്മിങ് പൂളിലും ഞായറാഴ്ച രാമന്തളി പുന്നാക്കടവ് പുഴയിലും കവ്വായി കായലിലുമായാണ് ബോധവത്കരണ നീന്തല്‍ സംഘടിപ്പിച്ചത്. അക്കാദമിയില്‍നിന്ന് ഓപണ്‍ വാട്ടര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച 25 പേരാണ് പങ്കെടുത്തത്. കണ്ണൂര്‍ സാധു ഹെറിറ്റേജിലെ സ്വിമ്മിങ് പൂളിലെ പ്രാഥമിക നീന്തല്‍ പരിശീലനമാണ് ആദ്യം നടന്നത്. രാമന്തളി പുന്നാക്കടവ് പുഴയുടെ നൂറ്റമ്പതോളം മീറ്ററും അതിനു ശേഷം കവ്വായി കായലിന്റെ ഭാഗമായുള്ള ഒരുകിലോമീറ്ററോളം വീതിയുള്ള ഏറന്‍പുഴയിലുമാണ് നീന്തല്‍ പരിപാടി സംഘടിപ്പിച്ചത്. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ ഉദ്ഘാടനം ചെയ്തു. ഒരുകിലോമീറ്റര്‍ ദൂരം അനായാസം നീന്തിയെത്തിയ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ ഡോ. ജലീല്‍ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാമ്പയിന് നേതൃത്വം നല്‍കിയ ചാള്‍സണ്‍ ഏഴിമല സംസാരിച്ചു. ----------------- പടംswimming pyr1.jpgswimming pyr2.jp g ജല അപകടങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി പുന്നാക്കടവ് പുഴയില്‍ നടത്തിയ നീന്തല്‍ swimming pyr3.jpg ജല അപകടങ്ങള്‍ക്കെതിരെ നടത്തിയ ബോധവത്കരണ കാമ്പയിനില്‍ പങ്കെടുത്തവര്‍ ഉപഹാരങ്ങളുമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story