Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:38 AM IST Updated On
date_range 28 May 2022 5:38 AM ISTപച്ചക്കറിക്കട കത്തിനശിച്ച നിലയില്‍
text_fieldsbookmark_border
ഇരിട്ടി: പെരുമ്പറമ്പ് സ്‌കൂളിന് സമീപത്തെ തയ്യില്‍ ഷൈനിയുടെ റോഡരികിലുള്ള പച്ചക്കറിക്കട കത്തിനശിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ച ഒന്നോടെ കടക്ക് തീപിടിച്ചതുകണ്ട സമീപത്തെ വീട്ടുകാര്‍ ഇരിട്ടി ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ആറുമാസം മുമ്പാണ് മാവുള്ളകരിയിലെ തയ്യില്‍ ഷൈനി ഇവിടെ റോഡരികില്‍ ഷെഡ് കെട്ടി പച്ചക്കറിക്കട ആരംഭിച്ചത്. പച്ചക്കറികള്‍ക്ക് പുറമെ പഴവര്‍ഗങ്ങളും ലോട്ടറി, കൂള്‍ഡ്രിങ്സ്, ഉണക്ക മത്സ്യം ഉള്‍പ്പെടെ വില്‍പന നടത്തുന്നുണ്ട്. കടക്ക് ആരോ തീവെച്ചതായാണ് സംശയം. ഇരിട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
