Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:38 AM IST Updated On
date_range 28 May 2022 5:38 AM ISTലോക ക്വിസ് ചാമ്പ്യന്‍ഷിപ് കണ്ണൂരില്‍
text_fieldsbookmark_border
കണ്ണൂർ: ഇന്റര്‍നാഷനല്‍ ക്വിസിങ് അസോസിയേഷന്‍ (ഐ.ക്യു.എ) കണ്ണൂര്‍ ചാപ്റ്ററും ജില്ല ഭരണകൂടവും ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ എഡിഷന്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ നാലിന് ഉച്ചക്ക് രണ്ടിന് ജില്ല കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ചാമ്പ്യന്‍ഷിപ്. കേരളത്തിലെ 14 ജില്ലകളിലും വേദികളുണ്ടാകും. ഇതിലൂടെ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. താല്‍പര്യമുള്ളവര്‍ 7736930205, 9895316264 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക. ലെക്ചറര്‍ നിയമനം കണ്ണൂർ: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലെക്ചറര്‍ (മെഡിക്കല്‍) തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനായി ജൂണ്‍ മൂന്നിന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. ഫോണ്‍: 0490 2399207. വെബ്സൈറ്റ്: www.mcc.kerala.gov.in. വാക് ഇന്‍ ഇന്റര്‍വ്യൂ കണ്ണൂർ: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ താൽക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നു. ഫോണ്‍: 0497 2700709.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story