Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻ ഡീലേഴ്സ്​ അസോ....

റേഷൻ ഡീലേഴ്സ്​ അസോ. ജില്ല സമ്മേളനം ജൂൺ ഒന്നിന്

text_fields
bookmark_border
കണ്ണൂർ: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ജൂൺ ഒന്നിന് കണ്ണൂർ പൊലീസ് സഭാ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്​ ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തും. മണ്ണെണ്ണ വില വൻതോതിൽ വർധിച്ചത് റേഷൻ ഗുണഭോക്താക്കളെയും റേഷൻ ഉടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന്​ ഭാരവാഹികൾ പറഞ്ഞു. നിലവിൽ സെയിൽസ്മാന്മാർ നടത്തുന്ന 53 ഓളം റേഷൻ ഷാപ്പുകൾക്ക് പുതിയ സ്ഥിര ലൈസൻസി നൽകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ നിലവിൽ റേഷൻ കട നടത്തുന്നവരെ നിലനിർത്താൻ സർക്കാർ തയാറാകണം. ഈ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സഹദേവൻ, ടി.കെ. ആരിഫ്, എൻ. സുരേശൻ, പി.പി. രത്നാകരൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story