Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:32 AM IST Updated On
date_range 28 May 2022 5:32 AM ISTയാത്രയയപ്പും വിരമിച്ച പൊലീസുകാർക്ക് ആദരവും
text_fieldsbookmark_border
ശ്രീകണ്ഠപുരം: ജനമൈത്രി പൊലീസ്, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവ ചേർന്ന് ശ്രീകണ്ഠപുരം പരിധിയിലെ വിരമിച്ച പൊലീസുകാർക്ക് ആദരവും വിരമിക്കുന്ന ശ്രീകണ്ഠപുരം എസ്.ഐ എൻ. കുഞ്ഞമ്പുവിന് യാത്രയയപ്പും നൽകി. ശ്രീകണ്ഠപുരം സ്റ്റേഷനിൽ നടന്ന പരിപാടി കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദ് അധ്യക്ഷത വഹിച്ചു. ഈ വർഷം ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിൽ പ്രവേശനം നേടിയ കൊട്ടൂർ വയലിലെ ആൻമരിയയെയും വർഷങ്ങൾക്കുമുമ്പേ സ്റ്റേഷൻ പരിധിയിൽനിന്ന് വിരമിച്ച 38 പൊലീസുകാരെയും ആദരിച്ചു. സി.ഐ ഇ.പി. സുരേശൻ, കണ്ണൂർ സിറ്റി എ.സി.പി ടി.കെ. രത്നകുമാർ, കണ്ണൂർ എസ്.എസ്.ബി എ.സി.പി പി.കെ. ധനഞ്ജയബാബു, പി. രമേശൻ, കെ. പ്രീയേഷ്, എസ്.ഐ എൻ. കുഞ്ഞമ്പു, സി.വി. തമ്പാൻ, കെ.കെ. വിനോദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story