Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:39 AM IST Updated On
date_range 27 May 2022 5:39 AM ISTവാഹന പരിശോധനക്കിടെ മയക്കുമരുന്ന് പിടിച്ചു
text_fieldsbookmark_border
എടക്കാട്: വാഹന പരിശോധനക്കിടെ നടാൽ റെയിൽവേ ഗേറ്റിൽ 16 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. നടാലിലെ കെ. ഷാനിദ് (23) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ച രണ്ടോടെ എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ രാത്രികാല പട്രോളിങ്ങിനിടെയാണ് ബൈക്ക് യാത്രികൻ പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story