Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:37 AM IST Updated On
date_range 27 May 2022 5:37 AM ISTരക്തസാക്ഷി ദിനാചരണം
text_fieldsbookmark_border
ന്യൂ മാഹി: ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ന്യൂമാഹി ഡിവിഷൻ സെക്രട്ടറിയും സി.പി.എം പ്രവർത്തകനുമായ തയ്യിൽ ഹരീന്ദ്രന്റെ 36ാമത് രക്തസാക്ഷി വാർഷിക ദിനം ആചരിച്ചു. ചെറുകല്ലായിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി സി.കെ. രമേശൻ, വടക്കൻ ജനാർദനൻ, കെ. ജയപ്രകാശൻ, എസ്.കെ. വിജയൻ, വി.പി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ന്യൂ മാഹി ടൗണിൽ നടന്ന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു എസ്.കെ. വിജയൻ, പി.പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പൊതുയോഗത്തിനുമുമ്പ് കുറിച്ചിയിൽ കേന്ദ്രീകരിച്ച് പ്രകടനം നടന്നു. ------------- caption: തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തോടുബന്ധിച്ച് ന്യൂ മാഹി ടൗണിൽ നടന്ന പൊതുയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
