Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെട്രോൾ പമ്പ്...

പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചു; യുവാവിനെതിരെ കേസ്

text_fields
bookmark_border
തളിപ്പറമ്പ്: മന്നയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചതിന് യുവാവിനെ അറസ്റ്റുചെയ്തു. തളിപ്പറമ്പ് യതീംഖാനക്ക് സമീപത്തെ കെ. സിനാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് മന്ന എന്‍.എഫ് ഫ്യൂവല്‍സ് ജീവനക്കാരന്‍ കുറുമാത്തൂര്‍ പാറാട്ടെ ചെക്കന്റകത്ത് അബ്ദുല്‍ ലത്തീഫിന് മര്‍ദനമേറ്റത്. ഒമ്‌നി വാനുമായി മന്നയിലെ പമ്പിലെത്തിയ സിനാൻ, പെട്രോള്‍ നിറക്കുന്നതുമായി ബന്ധപ്പെട്ട് പമ്പ് ജീവനക്കാരനായ ലത്തീഫുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി ലത്തീഫിനെ സിനാന്‍ തള്ളി താഴെയിടുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ലത്തീഫിന്റെ തലക്കാണ് പരിക്കേറ്റത്. തുടർന്നാണ് സംഭവത്തിൽ കേസെടുത്ത് സിനാനെ അറസ്റ്റുചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story