Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:33 AM IST Updated On
date_range 27 May 2022 5:33 AM ISTകണ്ണൂര്‍ -കൂത്തുപറമ്പ് റോഡില്‍ ഇന്നുമുതൽ ചരക്കുവാഹനങ്ങള്‍ക്ക് നിയന്ത്രണം
text_fieldsbookmark_border
കണ്ണൂര്‍: കണ്ണൂര്‍ -കൂത്തുപറമ്പ് റോഡില്‍ ചരക്കുവാഹനങ്ങള്‍ക്കും നീളംകൂടിയ വാഹനങ്ങള്‍ക്കും വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മൂന്നാംപാലം നിർമാണത്തിന്‍റെ ഭാഗമായി ഒരുക്കിയ താല്‍ക്കാലിക ഡൈവേര്‍ഷന്‍ റോഡിന്‍റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗതാഗത നിയന്ത്രണ നടപടി. കണ്ണൂരില്‍നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചാല സ്കൂളിനടുത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞ് ചാല -തന്നട -പൊതുവച്ചേരി -ആര്‍.വി മെട്ട വഴി മൂന്നുപെരിയ വഴി കണ്ണൂര്‍ -കൂത്തുപറമ്പ് റോഡില്‍ പ്രവേശിക്കണം. കൂത്തുപറമ്പില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍നിന്നും ഇടത്തോട്ടു തിരിഞ്ഞു പാറപ്രം -മേലൂര്‍ക്കടവ് -കാടാച്ചിറ വഴി കണ്ണൂരിലേക്കും പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story