Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമ്പായത്തോടിൽ ആടിനെ...

അമ്പായത്തോടിൽ ആടിനെ വന്യമൃഗം കടിച്ചുകൊന്നു

text_fields
bookmark_border
കടുവയെന്ന് സംശയം കേളകം: കൊട്ടിയൂർ അമ്പായത്തോടിൽ ജനവാസ കേന്ദ്രത്തിലെത്തിയ വന്യമൃഗം ആടിനെ കടിച്ചുകൊന്നു. താഴെ പാൽ ചുരം വയലത്തറ രാമചന്ദ്രന്റെ വീട്ടിലെ കൂട്ടിൽ നിന്നാണ് ആടിനെ വന്യമൃഗം കൊന്നുതിന്നത്. കടുവയോ പുലിയോ ആകാം ആടിനെ കൊന്നുതിന്നതെന്ന് രാമചന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുമ്പ് ഈ പ്രദേശത്ത് വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊട്ടിയൂർ റേഞ്ച് വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പട്ടി, കടുവ ഇനത്തിൽപെട്ട വന്യമൃഗമാണ് ആടിനെ ആക്രമിച്ചതെന്ന് വനപാലകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story