Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTകടന്നപ്പള്ളി പാണപ്പുഴ ഇനി ബാല സൗഹൃദ പഞ്ചായത്ത്
text_fieldsbookmark_border
പയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മോഹനന്‍റെ അധ്യക്ഷതയില്‍ പ്രസിഡന്‍റ് ടി. സുലജ പ്രഖ്യാപനം നടത്തി. കഴിഞ്ഞ കാലങ്ങളില്‍ വിവിധ വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി നിരവധി ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് നേതൃത്വം നല്‍കിയത്. 28 അംഗൻവാടികള്‍ക്കും സ്വന്തമായി കെട്ടിടവും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനും ലഭ്യമാക്കുന്നതിന് പഞ്ചായത്തിന് കഴിഞ്ഞു. കൂടാതെ പ്രൈമറി സ്കൂളുകള്‍ക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ നല്‍കല്‍, ബാലസഭ പരിശീലനക്കളരി, ഗണിതം, മലയാള ഭാഷ, ശാസ്ത്ര തൊഴില്‍ പരിചയ മേളകള്‍, കുട്ടികള്‍ക്ക് സഹവാസ ക്യാമ്പുകള്‍, ഒറിഗാമി പരിശീലനം, തുടങ്ങിയ പദ്ധതികളും നടപ്പാക്കി വരുന്നു. ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപന ചടങ്ങിന്‍റെ ഭാഗമായി വനിത ശിശു ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസും നടന്നു. പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സൻ കെ.ജി. ബിന്ദു, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സൻ വി.എ. കോമളവല്ലി, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ടി.വി. സുധാകരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. -------- പി.വൈ. ആർ കടന്നപ്പള്ളി:: കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ബാലസൗഹൃദ പ്രഖ്യാപനം പ്രസിഡന്റ് ടി. സുലജ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story