Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകളിസ്ഥലത്ത് കക്കൂസ്...

കളിസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
തളിപ്പറമ്പ്: യതിനെതിരെ പ്രതിഷേധമുയരുന്നു. ജനവാസ കേന്ദ്രത്തിൽ രാത്രിയിലാണ് വാഹനത്തിലെത്തി മാലിന്യം തള്ളിയത്. നോർത്ത് കുപ്പം ഏഴോം റോഡിൽ ഫുട്ബാൾ ഗ്രൗണ്ടിലാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളിയത്. ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയത് ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ടാങ്കർ ലോറിയിലെത്തിയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. നിരവധിയാളുകൾ നടന്നുപോകുന്ന വഴിയരികിൽ തള്ളിയ മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധം കാരണം കാൽനടയാത്ര ദുസ്സഹമായി. മഴക്കാലമെത്തിയതോടെ മാലിന്യം പരന്നൊഴുകി പകർച്ചവ്യാധി പകരുമെന്ന ഭീതിയിലാണ് നാട്ടുകാർ. സമീപവാസികളിൽ ചിലർക്ക് മാലിന്യത്തിൽനിന്നുയരുന്ന ദുർഗന്ധം ശ്വസിച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. നാട്ടുകാരെ മുഴുവൻ ദുരിതത്തിലാക്കി കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ പരിയാരം പഞ്ചായത്ത് അധികൃതർക്കും ആരോഗ്യവിഭാഗത്തിനും പരിയാരം പൊലീസിലും പരാതി നൽകി. ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്നതിനെതിരെ യുവാക്കളുടെ കൂട്ടായ്മ പ്രദേശത്ത് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story