Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:34 AM IST Updated On
date_range 26 May 2022 5:34 AM ISTദുരന്ത നിവാരണത്തിന് 'ടീം കണ്ണൂര്‍'
text_fieldsbookmark_border
കണ്ണൂർ: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല പഞ്ചായത്തിന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ടീം കണ്ണൂര്‍' സന്നദ്ധ സേനയെ സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ബോഡി ബില്‍ഡര്‍ ഷിനു ചൊവ്വ ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് വളന്റിയര്‍മാര്‍, വിവിധ തദ്ദേശ സ്ഥാപന പരിധിയിലുള്ളവര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിങ്ങനെ 500 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഓരോ തദ്ദേശസ്ഥാപന പരിധിയില്‍ നിന്നും അഞ്ചുവീതം പേര്‍ പങ്കെടുത്തു. ഏത് തരത്തിലുള്ള ദുരന്തവും നേരിടാന്‍ പ്രാപ്തരായ സേനയെയാണ് രൂപവത്കരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടാല്‍ സേനാംഗങ്ങളെത്തി സേവനം ലഭ്യമാക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ റൂറല്‍ അഡീഷനല്‍ എസ്.പി പ്രിന്‍സ് എബ്രഹാം, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി. സന്തോഷ്, കണ്ണൂര്‍ ഫയര്‍ഫോഴ്‌സ് അസി. സ്റ്റേഷന്‍ ഓഫിസര്‍ എം. ദിലീഷ് എന്നിവര്‍ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story