Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരത്തില്‍ വീണ്ടും...

നഗരത്തില്‍ വീണ്ടും കവര്‍ച്ച; വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

text_fields
bookmark_border
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും കവര്‍ച്ച. താണയിലെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. താണ ദിനേശ് ഓഡിറ്റോറിയത്തിനു സമീപത്തെ സന്ദീപിന്റെ 'ആര്‍ദ്രം' വീട്ടിലാണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ജി.എസ്.ടി ഓഫിസിലെ ജീവനക്കാരനായ സന്ദീപും സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലെ ജീവനക്കാരിയായ ഭാര്യയും കഴിഞ്ഞദിവസം വീടുപൂട്ടി ജോലിക്കു പോയപ്പോഴായിരുന്നു കവർച്ച. ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച ഒരുപവന്‍ സ്വര്‍ണം, മൂന്ന് സ്വര്‍ണക്കമ്മലുകള്‍, 2000രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. സന്ദീപിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story