Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:33 AM IST Updated On
date_range 26 May 2022 5:33 AM ISTമഴക്കാല മുന്നൊരുക്കം; നടപടികളുമായി കൂത്തുപറമ്പ് മണ്ഡലം
text_fieldsbookmark_border
പാനൂർ: മഴക്കാല ദുരന്തം മുന്നിൽ കണ്ട് കൂത്തുപറമ്പ് മണ്ഡലത്തിൽ തയാറെടുപ്പ് നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. കെ.പി. മോഹനൻ എം.എൽ.എ വിളിച്ചുചേർത്ത റവന്യൂ, ആരോഗ്യം, പൊലീസ്, അഗ്നിരക്ഷസേന, കൃഷി എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്മാർ എന്നിവരുടെയും യോഗത്തിലാണ് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചത്. പൊതുസ്ഥലങ്ങളും വീടും പരിസരവും ശുചിത്വ പൂർണമാക്കാനും കുടിവെള്ളം അണുവിമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണുകളും ലൈനുകളും മാറ്റുന്ന പ്രവൃത്തി വേഗത്തിലാണെന്നും ഓവുചാലുകൾ തടസ്സപ്പെടുത്തുന്ന തൂണുകൾ മാറ്റാനുള്ള നടപടി വേഗത്തിലാക്കാമെന്നും കെ.എസ്.ഇ.ബി പാനൂർ അസി. എക്സി.എൻജിനീയർ സി.എസ്. സുജാത പറഞ്ഞു. കൃഷിനാശം കുറക്കാനും ജലാഗമന നിർഗമന മാർഗങ്ങൾ സുരക്ഷിതമാക്കാനും നടപടി സ്വീകരിച്ചതായി കൃഷി അസി. ഡയറക്ടർമാരായ ബിന്ദു കെ. മാത്യു, ഷീന വിനോദ് എന്നിവർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സേന സജ്ജമാണെന്ന് പൊലീസും അഗ്നിരക്ഷസേനയും യോഗത്തെ അറിയിച്ചു. ദുരിതനിവാരണ കർമസേന ഓരോ വാർഡിലും തയാറായിട്ടുണ്ടെന്നും ആശ്വാസ നടപടികൾ താഴെതട്ടിൽ വേഗത്തിലെത്തണമെന്നും പാനൂർ നഗരസഭ ചെയർമാൻ വി. നാസർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
