Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:37 AM IST Updated On
date_range 25 May 2022 5:37 AM IST'തെരുവോര കച്ചവടം നിയന്ത്രിക്കണം'
text_fieldsbookmark_border
ന്യൂ മാഹി: വഴിയോര കച്ചവടം നിയന്ത്രിക്കാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂ മാഹി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അനധികൃത തെരുവോര കച്ചവടം കാരണം നിയമാനുസരണം കച്ചവടം നടത്തുന്ന വ്യാപാരികൾ പ്രയാസമനുഭവിക്കുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് സി.കെ. രാജൻ, മേഖല പ്രസിഡൻറ് സി.സി. വർഗീസ്, സെക്രട്ടറി എ.കെ. സക്കറിയ, വി. വത്സൻ, വി. മുഹമ്മദ് താഹിർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. വത്സൻ (പ്രസി.), വി. മുഹമ്മദ് താഹിർ (സെക്ര.), കെ. രവീന്ദ്രൻ (ട്രഷ.). ------------ caption: വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂ മാഹി യൂനിറ്റ് വാർഷിക സമ്മേളനം ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story