Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ ഉത്സവം...

കൊട്ടിയൂർ ഉത്സവം ഹരിതോത്സവമാക്കാൻ ഹരിതകേരളമിഷൻ

text_fields
bookmark_border
കേളകം: കൊട്ടിയൂർ പഞ്ചായത്തിന്റെയും ദേവസ്വത്തിന്റെയും സഹായത്തോടെ കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതോത്സവമാക്കി മാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഹരിത കേരളമിഷൻ. കൊട്ടിയൂർ പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും ഹരിതകർമസേനാംഗങ്ങൾ വൈശാഖ മഹോത്സ നഗരിയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സജീവമാണ്. പഞ്ചായത്തിലെ 16 പേരടങ്ങുന്ന ഹരിത കർമസേന വിശേഷദിവസങ്ങളുടെ പിറ്റേന്നും ആറുപേരടങ്ങുന്ന അംഗങ്ങൾ എല്ലാ ദിവസവും ഉത്സവനഗരിയിലെ ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു. അഞ്ചുദിവസത്തിലൊരിക്കൽ യൂസർ ഫീ വാങ്ങി സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവ മാലിന്യവും ശേഖരിക്കുന്നു. തുടർന്ന് ഇവ ഉത്സവ നഗരിയുടെ മൂന്നു ഭാഗങ്ങളിലായി ഒരുക്കിയ താൽക്കാലിക മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിൽ എത്തിക്കുകയും അവിടെ നിന്നും ഹരിതകർമസേനതന്നെ തരം തിരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറുകയുമാണ് ചെയ്യുന്നത്. ഉത്സവത്തിന്​ എത്തിച്ചേരുന്നവർക്ക് പാഴ് വസ്തുക്കൾ തള്ളാൻ പലഭാഗത്തായി ഓലകുട്ടകൾ സ്ഥാപിച്ചിരുന്നു. ഇതിനായി കണ്ണപുരം പഞ്ചായത്തിലെ കുടുബശ്രീ പ്രവർത്തകർ നിർമിച്ച 200ഓളം ഓലക്കുടകളാണ് ഹരിതകേരളമിഷൻ നേതൃത്വത്തിൽ എത്തിച്ചത്. മാർഗനിർദേശങ്ങൾ നൽകുന്നതിന് ഹരിത -ശുചിത്വമിഷന്റ ഓഫിസും ഉത്സവനഗരിയിൽ പ്രവർത്തിക്കുന്നുണ്ട്. ഹരിതകർമസേന സെക്രട്ടറി സിനു സന്തോഷ്, പ്രസിഡന്റ് ജിജി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം ശേഖരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story