Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:29 AM IST Updated On
date_range 25 May 2022 5:29 AM ISTഭക്ഷ്യവിഷബാധ: നഴ്സിങ് വിദ്യാർഥിനികൾ ആശുപത്രിയിൽ
text_fieldsbookmark_border
തലശ്ശേരി: നിട്ടൂർ മണ്ണയാട് പ്രവർത്തിക്കുന്ന സഹകരണ നഴ്സിങ് കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളാണ് സഹകരണ ആശുപത്രിയിൽ ചികിത്സതേടിയത്. ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ഹോസ്റ്റലിലെ മേട്രൺ ഉൾപ്പെടെ 23 പേരാണ് ചികിത്സതേടിയത്. മേട്രന് രണ്ടു ദിവസം മുമ്പേ അസ്വസ്ഥതയുണ്ടായതായി പറയുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് 22 നഴ്സിങ് വിദ്യാർഥിനികളെ ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് സാമ്പാറും ചോറും കഴിച്ചതിനെ തുടർന്നാണത്രെ വിദ്യാർഥികളിൽ ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. തലശ്ശേരിയിൽനിന്ന് പാനിപൂരിയും ചെത്ത് ഐസും കഴിച്ചവർക്കും തലവേദനയും ഛർദിയുമുണ്ടായി. എന്നാൽ, മേട്രൻ പുറത്തുനിന്ന് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി ഹോസ്റ്റലും പരിസരവും പരിശോധിച്ചു. കുടിവെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. --------------- ഭയപ്പെടാനില്ലെന്ന് അധികൃതർ നഴ്സിങ് വിദ്യാർഥിനികൾക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് സഹകരണ ആശുപത്രിയിൽ ചികിത്സതേടിയ സംഭവത്തിൽ രക്ഷിതാക്കൾ ഭയപ്പെടേണ്ടതില്ലെന്ന് കേരള കോഓപറേറ്റിവ് ഹോസ്പിറ്റൽ ഫെഡറേഷൻ ചെയർമാൻ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനായി ചെയർമാൻ കെ. ഗോപാലകൃഷ്ണൻ, മാനേജിങ് ഡയറക്ടർ ടി. ഹരിദാസൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. വേലായുധൻ, പ്രിൻസിപ്പൽമാർ എന്നിവരെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. വിദ്യാർഥികൾക്ക് ആവശ്യമായ മുൻകരുതലും ചികിത്സയും നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സഹകരണ ആശുപത്രിയിൽ നിരീക്ഷണത്തിനുശേഷം വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്തതായും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story