Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:38 AM IST Updated On
date_range 24 May 2022 5:38 AM IST'വെള്ളം മലിനമാകുന്നുവെന്ന പ്രചാരണം തെറ്റ്'
text_fieldsbookmark_border
തലശ്ശേരി: ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്കുമുന്നിലെ ഓവുചാലിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകി കിണർ വെള്ളം മലിനമാകുന്നതായുള്ള പരിസരവാസികളുടെ ആരോപണം തെറ്റിദ്ധാരണയാണെന്ന് വാർഡ് കൗൺസിലർ ടി.സി. അബ്ദുൽ ഖിലാബ് അറിയിച്ചു. വാർഡ് ഫണ്ട് ഉപയോഗിച്ചാണ് പള്ളിക്കുമുന്നിലെ ഓവുചാൽ ഉയർത്തി സ്ലാബിട്ടത്. രാത്രി ലോറി കയറിയാണ് സ്ലാബിന്റെ അടിവശം തകർന്നത്. ഇവിടെ പണി പൂർത്തിയായിട്ടില്ല. സ്ലാബിട്ടത് അശാസ്ത്രീയമായല്ല. മഴക്കാലത്ത് ഈ ഭാഗത്തുള്ള കിണറുകളിലെ വെള്ളം കലങ്ങുന്നത് മുമ്പേയുള്ള പ്രശ്നമാണ്. ചതുപ്പ് പ്രദേശമായതിനാലാണിത്. ഓവുചാലിലെ മലിനവെള്ളം വീട്ടുകിണറിലെത്തുന്നതായുള്ള പ്രചാരണം വാസ്തവമല്ലെന്നും കൗൺസിലർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story