Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപള്ളിക്കുളത്തെ റോഡ്...

പള്ളിക്കുളത്തെ റോഡ് അപകടം: പരിഹാരത്തിന് റിപ്പോർട്ട്‌ തേടി

text_fields
bookmark_border
കണ്ണൂർ: പള്ളിക്കുളം മണ്ഡപം ജങ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ സിറ്റി റോഡ് വികസന പദ്ധതി പ്രവൃത്തി വേഗത്തിലാക്കണമെന്ന് ഇതുസംബന്ധിച്ച് കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. അടിയന്തര പരിഹാരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് റിപ്പോർട്ട്‌ തയാറാക്കി സമർപ്പിക്കാൻ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ രണ്ടുപേർ മരിച്ചിരുന്നു. പ്രദേശത്തെ അപകട സാധ്യത ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതിനെ തുടർന്നാണ് എം.എൽ.എ സ്ഥലത്ത് പരിശോധന നടത്തിയത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. അതിനു മുമ്പ് സാധ്യമായ പ്രായോഗിക നടപടികൾ നിർദേശിക്കാനാണ് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story