Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:32 AM IST Updated On
date_range 24 May 2022 5:32 AM ISTപിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കും -ജില്ല പഞ്ചായത്ത് ഗ്രാമസഭ
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് 14ാം പഞ്ചവത്സര പദ്ധതി വാർഷിക പദ്ധതി 2022-23ന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് ഗ്രാമസഭ. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ സംയോജിച്ച് ലഹരിമുക്തം, അർബുദ പ്രതിരോധം, വിദ്യാഭ്യാസം, കായികം, കാർഷികം തുടങ്ങിയ മേഖലകളിൽ സംയോജിതമായ പദ്ധതികൾ വരും. വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീരദേശ, മലയോര ഗ്രാമസഭകളിൽ ഉയർന്ന നിർദേശങ്ങൾക്കും പ്രാധാന്യം നൽകി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് യോഗത്തിൽ അധ്യക്ഷയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ വികസന രൂപരേഖ അവതരിപ്പിച്ചു. സെക്രട്ടറി ഇൻ ചാർജ് ഇ.എൻ. സതീഷ് ബാബു മുൻവർഷത്തെ വാർഷിക പദ്ധതികളുടെ അവലോകനം നടത്തി. വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, വി.കെ. സുരേഷ് ബാബു, ടി. സരള, കെ.കെ. രത്‌നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. കൃഷ്ണൻ, വിവിധ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, വർക്കിങ് ഗ്രൂപ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story