Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടപ്പാത അപകടഭീഷണിയിൽ

നടപ്പാത അപകടഭീഷണിയിൽ

text_fields
bookmark_border
പാനൂർ: . കടവത്തൂർ ചാക്യാർകുന്ന് പുഴകടന്ന് കുന്നോത്ത് പറമ്പ് പഞ്ചായത്തിലേക്ക് കയറുന്ന സ്ഥലത്താണ് നടപ്പാത അപകടത്തിലായത്. ചാക്യാർകുന്ന് പുഴയുടെ പാർശ്വഭിത്തിയാണ് കല്ലുകളിടിഞ്ഞ് ഏതുനിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലുള്ളത്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും കുന്നോത്തുപറമ്പ് പഞ്ചായത്തിനെയും വേർതിരിക്കുന്ന പുഴയാണിത്. കുന്നോത്തുപറമ്പ് പഞ്ചായത്തിലാണ് തകർന്ന നടപ്പാത. ദിവസേന നിരവധി ആളുകൾ കാൽനടയായി കടവത്തൂരിലേക്കും പാനൂരിലേക്കും പോകുന്ന വഴിയാണിത്. രണ്ടുവർഷം മുമ്പേ പ്രദേശവാസികൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നാട്ടുകാർതന്നെ താൽക്കാലികമായി അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ വെള്ളം ശക്തമായി ഒഴുകി നടപ്പാതയുടെ അടിത്തട്ട് പൂർണമായും ഒലിച്ചുപോയ നിലയിലാണ്. കാലവർഷത്തിന് മുമ്പുതന്നെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ മലവെള്ളത്തിൽ നടപ്പാത ഒലിച്ചുപോകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story