Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:39 AM IST Updated On
date_range 22 May 2022 5:39 AM ISTടെയിലേഴ്സ് അസോ. ജില്ല സമ്മേളനം
text_fieldsbookmark_border
തലശ്ശേരി: ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ 24ാം ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി. ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി. സജീവൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ഇ. ജനാർദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.എ. സുനിൽ കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ സി.വി. രാജൻ സ്വാഗതവും ചെയർമാൻ കെ.പി. രതീഷ് ബാബു നന്ദിയും പറഞ്ഞു. 33 ഏരിയകളിൽ നിന്നായി 400ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ല പ്രസിഡന്റായി കെ.വി. ബാലനെയും സെക്രട്ടറിയായി ഇ. ജനാർദനനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story