Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:48 AM IST Updated On
date_range 20 May 2022 5:48 AM ISTനായനാർ സ്‌മാരക വായനശാല കെട്ടിടം ഉദ്‌ഘാടനം
text_fieldsbookmark_border
തലശ്ശേരി: പൊന്ന്യം പറാങ്കുന്നിൽ ഇ.കെ. നായനാർ സ്‌മാരക വായനശാല കെട്ടിടം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്‌തു. ഇ.കെ. നായനാർ ചരമവാർഷിക ദിനത്തിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ അധ്യക്ഷത വഹിച്ചു. സുനിൽകുമാറിന്റെ 'മുഖങ്ങൾ' ചിത്രപ്രദർശനം ജില്ല സെക്രട്ടേറിയറ്റംഗം എൻ. സുകന്യയും പി. ശ്രീധരൻ ഹാൾ ജില്ല കമ്മിറ്റി അംഗം എം.സി. പവിത്രനും ഉദ്‌ഘാടനം ചെയ്‌തു. ഇ.കെ. നായനാരുടെ ഫോട്ടോ പി. ജയരാജനും പി. ശ്രീധരന്റെ ഫോട്ടോ ഏരിയ സെക്രട്ടറി സി.കെ. രമേശനും അനാഛാദനം ചെയ്‌തു. ഹ്രസ്വചിത്ര അവാർഡ് നേടിയ സജിത്ത് നാലാംമൈലിനെ ആദരിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജനും പങ്കെടുത്തു. എ.കെ. ഷിജു, ടി.ടി. റംല, എം.പി. രതീഷ്, പി. വിജേഷ് എന്നിവർ സംസാരിച്ചു. കുട്ടാപ്പു കതിരൂർ നയിച്ച നാടൻപാട്ട്, സ്വരം പറാങ്കുന്നിന്റെ കരോക്കെ ഗാനമേള എന്നിവയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story