Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:42 AM IST Updated On
date_range 20 May 2022 5:42 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നൽകുകയും മലിനീകരണ നിയന്ത്രണത്തിൽ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും ചെയ്ത വ്യവസായത്തിന് പുതുച്ചേരി മലിനീകരണ നിയന്ത്രണ സമിതി 'ഗ്രീൻ അവാർഡ്' ഏർപ്പെടുത്തി. സ്വാതന്ത്ര്യദിനത്തിൽ അവാർഡ് നൽകും. അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിന് വ്യവസായങ്ങളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫോറം https://dste. py.gov.in/ppcc/pdf/Green-Award-2022.pdf എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ മെംബർ സെക്രട്ടറി, പുതുച്ചേരി മലിനീകരണ നിയന്ത്രണ സമിതി, അണ്ണാനഗർ, പുതുച്ചേരി-605 005 എന്ന വിലാസത്തിൽ ജൂൺ ഒന്നിനകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story