Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:38 AM IST Updated On
date_range 19 May 2022 5:38 AM ISTതാൽക്കാലിക പാത തോടായി; ദുരിതക്കടലിൽ മണിയറ
text_fieldsbookmark_border
പയ്യന്നൂർ: മണിയറ എൽ.പി സ്കൂളിന് സമീപം പുതുതായി നിർമിക്കുന്ന പാലത്തിനുവേണ്ടി പഴയ പാലം പൊളിച്ചതോടെ മണിയറ കിഴക്കേക്കരയിലുള്ളവർ ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ, താൽക്കാലികമായുണ്ടാക്കിയ റോഡ് തകർന്നതോടെയാണ് പ്രദേശം ദുരിതക്കടലിലായത്. വയലിൽ നിർമിച്ച താൽക്കാലിക പാത ഒലിച്ചുപോയതോടെ പയ്യന്നൂർ നഗരസഭയുടെ കിഴക്കേ അതിർത്തിയിൽ താമസിക്കുന്നവർക്ക് പയ്യന്നൂരുമായി ബന്ധപ്പെടണമെങ്കിൽ പേരൂൽ മാത്തിൽ വഴിയോ കണ്ടോന്താർ പിലാത്തറ വഴിയോ കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം. കാൽനടക്കുവരെ ഇവിടെ സംവിധാനമൊരുക്കാതെയാണ് പാലം പൊളിച്ചത്. പുഴയിൽ കുത്തൊഴുക്ക് ശക്തമായതോടെ, നേരത്തേ കുടിവെള്ള പൈപ്പിടുന്നതിനുവേണ്ടി നിർമിച്ച കോൺക്രീറ്റിനുമേലെ നടപ്പാത ഒരുക്കാനുള്ള തത്രപ്പാടിലാണ് അധികൃതർ. കാലവർഷം കഴിഞ്ഞ് വെള്ളം താഴാതെ ഇനി പാലം പണി ആരംഭിക്കാനാവില്ല. അതുവരെ കിഴക്കേ മണിയറക്കാർ ഒറ്റപ്പെട്ടുതന്നെ കഴിയേണ്ടിവരും. നൂറുകണക്കിന് സ്കൂൾ വാഹനങ്ങൾ പോകുന്ന റോഡിലാണ് ഗതാഗതം ഇല്ലാതായത്. കാലവർഷം ആരംഭിക്കാനിരിക്കെ പാലം പൊളിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് ജനങ്ങൾ പറയുന്നു. പി.വൈ.ആർ മണിയറ റോഡ് നിലവിലുണ്ടായിരുന്ന പാലം പൊളിച്ചപ്പോൾ ഉണ്ടാക്കിയ താൽക്കാലിക റോഡിലെ മണ്ണ് ഒലിച്ചുപോയനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story