Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:38 AM IST Updated On
date_range 19 May 2022 5:38 AM ISTപുസ്തകസഞ്ചാരവുമായി ലൈബ്രറി കൗൺസിൽ
text_fieldsbookmark_border
ഇരിട്ടി: താലൂക്കിന്റെ ടൗണുകളിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വായനക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകുന്ന പുസ്തകസഞ്ചാരം പദ്ധതി നടപ്പാക്കാൻ ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സംഗമം തീരുമാനിച്ചു. വായനക്കാരെത്തേടി പുസ്തകങ്ങൾ എത്തിക്കുന്ന പ്രത്യേക പദ്ധതിക്കാണ് മലയോരത്ത് തുടക്കമായത്. പദ്ധതിയുടെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തുന്നതിനും ലക്ഷ്യമുണ്ട്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ. സുരേഷ് കുമാർ, രഞ്ജിത് കമൽ, പി.കെ. വിജയൻ, കെ.എ. ബഷീർ, മനോജ് കുമാർ പഴശ്ശി, എ.കെ. രവീന്ദ്രൻ, പ്രദീപൻ കണ്ണോത്ത്, പി.പി. രാഘവൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
