Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:38 AM IST Updated On
date_range 19 May 2022 5:38 AM ISTമയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
പഴയങ്ങാടി: എം.ഡി.എം മയക്കുമരുന്നുമായി മൂന്നു പേർ പൊലീസ് പിടിയിലായി. വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സ്പെഷൽ സ്ക്വാഡ് നടത്തിയ നിരീക്ഷണത്തിലാണ് പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശികളായ എ.വി. അൽഅമീൻ (23), പൊന്നന്റെ വളപ്പിൽ ഇൻസാഖ് (22), പുന്നക്കൻ അസീം (24) എന്നിവർ 950 ഗ്രാം എം.ഡി.എമ്മുമായി പിടിയിലായത്. പഴയങ്ങാടി എസ്.ഐ പി.ജെ. ജിമ്മി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. പിടിയിലായവർ വൻ മയക്കുമരുന്നു മാഫിയകളുമായി ബന്ധമുള്ളവരാണെന്ന് സംശയമുയർന്നതോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളിൽ പഴയങ്ങാടി പൊലീസ് പത്തോളം കേസുകൾ എടുത്തിട്ടുണ്ട്. മാട്ടൂൽ, വെങ്ങര, കൊവ്വ പുറം, ചെമ്പല്ലിക്കുണ്ട് പാലം, മുട്ടുകണ്ടിറോഡ്, വയപ്ര പാർക്ക്, പുതിങ്ങാടി ചൂട്ടാട് ബീച്ച്, മാടായിപ്പാറ, പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരം, പഴയങ്ങാടി പെട്രോൾ പമ്പ് റോഡ്, മാട്ടൂൽ സെൻട്രൽ ബീച്ച്, കടപ്പുറം തുടങ്ങിയ മേഖലകൾ മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് മാസങ്ങളായി പരാതിയുയർന്നതോടെ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ചിത്ര വിശദികരണം: എം.ഡി.എമ്മുമായി പിടിയിലായ എ.വി. അൽഅമീൻ, ഇൻസാഖ്, പുന്നക്കൻ അസീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
