Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളക്കൈയിൽ കടകളിൽ...

വളക്കൈയിൽ കടകളിൽ പരിശോധന; പഴകിയ പാൽ പിടികൂടി

text_fields
bookmark_border
വളക്കൈയിൽ കടകളിൽ പരിശോധന; പഴകിയ പാൽ പിടികൂടി
cancel
ശ്രീകണ്ഠപുരം: വളക്കൈ ടൗണിലെ കടകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. പഴകിയ പാലും ബേക്കറി ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.ബി. മുരളിയുടെ നേതൃത്വത്തിലാണ് ബേക്കറികളിലും മറ്റും പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ പാൽ തണുപ്പിച്ച് കട്ടപ്പാലാക്കി വില്പന നടത്തുന്നതാണ് പിടികൂടിയത്. തീയതി കഴിഞ്ഞതും പഴകിയതുമായ ഭക്ഷ്യവസ്തുക്കൾ ചില കടകളിൽനിന്ന് പിടിച്ചെടുത്തു. ആരോഗ്യ കാർഡും ജലപരിശോധന റിപ്പോർട്ടും കടകളിൽ സൂക്ഷിക്കാൻ നിർദേശം നൽകി. ജെ.എച്ച്.ഐമാരായ കെ. സനൽകുമാർ, സിജുൽ സിദ്ധാർഥൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story