Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ- ​റെയിൽ സമര സംഗമം

കെ- ​റെയിൽ സമര സംഗമം

text_fields
bookmark_border
കെ- ​റെയിൽ സമര സംഗമം
cancel
കണ്ണൂർ: കെ-റെയിൽ സമരത്തിന്റെ പേരിലെടുത്ത എല്ലാ കേസുകളും പിൻവലിക്കുക, പൊലീസ് അതിക്രമത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക, വിനാശകരമായ സിൽവർ ലൈൻ പദ്ധതി പിൻവലിക്കുക എന്നീ ഡിമാന്റുകൾ ഉന്നയിച്ച് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ സമര സംഗമം സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് ജില്ല ജന.സെക്രട്ടറി അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്തു. എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.സി. വിവേക്, സുരേഷ് ബാബു എളയാവൂർ, കെ.ജി. ബാബു, ഡോ. ഡി. സുരേന്ദ്രനാഥ്, വിനോദ് പയ്യട, കെ.കെ. സുരേന്ദ്രൻ, കെ. സുനിൽകുമാർ, രാജൻ കോരമ്പേത്ത്, പി.പി. മോഹനൻ, കെ.പി. ചന്ദ്രാംഗതൻ, എം.കെ. ജയരാജൻ, പി.ഒ. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. പടം) കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമര സംഗമം അബ്ദുൽകരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു k rail samaram cheleri
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story