Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:37 AM IST Updated On
date_range 18 May 2022 5:37 AM ISTവയറിനുള്ളിൽ ആറ് ശസ്ത്രക്രിയ; കാരുണ്യം കാത്ത് ജോയ്സി
text_fieldsbookmark_border
ശ്രീകണ്ഠപുരം: വയറിനുള്ളിൽ തുടർച്ചായി ആറ് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്ന വീട്ടമ്മ ജീവിതത്തിലേക്ക് മടങ്ങാൻ കനിവ് തേടുന്നു. കുറുമാത്തൂർ നിടുമുണ്ടയിലെ ജോയ്സി വർഗീസ് (44) ആണ് ദുരിതത്തിൽ കഴിയുന്നത്. വയറിലെ മുഴ നീക്കാൻ മംഗളുരു ആശുപത്രിയിൽനിന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു വർഷത്തിനുള്ളിൽ വീണ്ടും മുഴവന്ന് രണ്ടാമതും ഓപറേഷൻ ചെയ്തു. പിന്നീട് അണുബാധ കാരണം കുടൽ ദ്രവിച്ചുപോയതിനെ തുടർന്ന് ചെറുകുടലിൽ ശസ്ത്രക്രിയ നടത്തി ഏഴ് സൻെറി മീറ്റർ ഭാഗം മുറിച്ചു മാറ്റി. തുടർച്ചയായി ആറ് ശസ്ത്രക്രിയകൾ നടത്തിയിട്ടും രോഗം ഭേദമായില്ല. ഹൃദയ വാൾവിനും തകരാർ സംഭവിച്ചതിനാൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും ചികിത്സ തേടേണ്ടി വന്നു. മരുന്നിനു മാത്രം ഇപ്പോൾ വലിയൊരു തുക ചെലവാകുന്നുണ്ട്. ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന ജോയ്സിയുടെ കുടുംബത്തിന് ഇത് താങ്ങാനാവുന്നില്ല. ജീവിത ചെലവ് വേറെയും വേണം. ഇനി കനിവുള്ളവരുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണീ കുടുംബം. പഞ്ചാബ് നാഷനൽ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയിൽ ജോയ്സിയുടെ ഭർത്താവ് വർഗീസിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 480400100082434. IFSC PUNB 0480400. ഗൂഗിൾ പേ നമ്പർ 9048565753.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
