Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:36 AM IST Updated On
date_range 18 May 2022 5:36 AM ISTലൈഫ് മിഷൻ ഭവനപദ്ധതി: താക്കോൽ കൈമാറ്റം
text_fieldsbookmark_border
മാങ്ങാട്ടുപറമ്പ്: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ ഭവനപദ്ധതിയുടെ താക്കോൽ കൈമാറ്റത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ആന്തൂർ അയ്യങ്കോലിലെ സന്ധ്യാദേവിക്ക് താക്കോൽ കൈമാറിയായിരുന്നു ഉദ്ഘാടനം. ലൈഫ് മിഷൻ ഭവന പദ്ധതി, ലൈഫ് പി.എം.വൈ.കെ പദ്ധതികൾ പ്രകാരം ജില്ലയിൽ 11,084 വീടുകളുടെ നിർമാണമാണ് ഇതുവരെ പൂർത്തിയാക്കിയത്. പഞ്ചായത്തുകളിൽ 5997 വീടുകളും പി.എം.എ.വൈ നഗരം പദ്ധതിയിലൂടെ 4364 വീടുകളും പൂർത്തിയാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുഖേനയുള്ള പി.എം.എ.വൈ ഗ്രാമീൺ പദ്ധതിയിലൂടെ 723 പേർക്ക് വീട് ലഭിച്ചു. 19,469 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 13,772 പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്‌സൻ വി. സതീദേവി അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ല അസി. പ്രോജക്ട് ഓഫിസർ കെ. രജിത റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം. ആമിന, കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ടി.ജെ. അരുൺ, പൊതുപ്രവർത്തകൻ പാച്ചേനി വിനോദ്, ആന്തൂർ നഗരസഭ സെക്രട്ടറി പി.എൻ. അനീഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story