Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാഹിത്യതീരം വാർഷികവും...

സാഹിത്യതീരം വാർഷികവും പുരസ്കാര സമർപ്പണവും

text_fields
bookmark_border
സാഹിത്യതീരം വാർഷികവും പുരസ്കാര സമർപ്പണവും
cancel
ശ്രീകണ്ഠപുരം: പുഴയോരത്ത് നടക്കുന്ന പ്രതിമാസ പുസ്തക ചർച്ചയായ സാഹിത്യ തീരത്തിന്റെ വാർഷികാഘോഷം കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബഷീർ പെരുവളത്തുപറമ്പ് 'സാഹിത്യ തീരം ഇന്നലെകളിലൂടെ' അവതരിപ്പിച്ചു. നാലാം വാർഷികത്തോടനുബന്ധിച്ച് യുവ കഥാകൃത്തുക്കൾക്കായി നടത്തിയ സംസ്ഥാന കഥാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ജിൻഷ ഗംഗക്കുള്ള പുരസ്കാരം കഥാകൃത്ത് പ്രമോദ് കൂവേരി നൽകി. സാഹിത്യതീരം അംഗങ്ങൾക്കായി നടത്തിയ പി. കുഞ്ഞിക്കണ്ണൻ സ്മാരക സാഹിത്യതീരം പുരസ്കാരത്തിന് കഥാവിഭാഗത്തിലും കവിത വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അനിൽ വർഗീസ്, നജീബ് കാഞ്ഞിരോട്, ടി.പി. നിഷ, ലിൻസി അനിൽ എന്നിവർക്കുള്ള പുരസ്കാരങ്ങൾ ഡോ. കെ.വി. സിന്ധു, ഡോ. രാജേഷ് നമ്പ്യാർ എന്നിവർ നൽകി. എൻ.കെ.എ. ലത്തീഫ്, സാഹിദ് സ്മാരക സാഹിത്യതീരം പുരസ്കാര പരിചയം നടത്തി. മാധവൻ പുറച്ചേരി, വൽസൻ അഞ്ചാംപീടിക, ലതീഷ് കീഴല്ലൂർ, സി.പി. ചെങ്ങളായി എന്നിവർ പുരസ്കാര കൃതി പരിചയപ്പെടുത്തി. കെ. ദിവാകരൻ, ഷിനോജ് കെ. ആചാരി, ഉത്തമൻ ശ്രീകണ്ഠപുരം, ഭാർഗവൻ പറശ്ശിനിക്കടവ്, കെ.എം.പി. മുഹമ്മദ് കുഞ്ഞി, പ്രതീക്ഷ വിനോദ്, ലിജു ജേക്കബ്, സിനി പ്രദീഷ്, വിജിനി കണ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story