Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:32 AM IST Updated On
date_range 17 May 2022 5:32 AM ISTകാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
text_fieldsbookmark_border
ചെറുപുഴ: കാനംവയല്‍, ചേനാട്ടുകൊല്ലി ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്. സണ്ണി കായംമാക്കല്‍, പൗലോസ് പള്ളിത്താഴത്ത്, വാടാതുരുത്തേല്‍ ടോമി, കാവാലം ടോമി എന്നിവരുടെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. തെങ്ങ്, വാഴ, കമുക് തുടങ്ങിയ വിളകള്‍ ചവിട്ടി നശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ. ജോയി എന്നിവരും വനംവകുപ്പ് സെക്ഷന്‍ ഓഫിസര്‍ കെ.വി. വിനോദിന്റെ നേതൃത്വത്തില്‍ വനപാലകരും സ്ഥലത്തെത്തി. കാട്ടാനയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലികള്‍ ഫലപ്രദമല്ലാത്തതാണ് ആനശല്യം രൂക്ഷമാകാന്‍ കാരണം. കാട്ടാന ശല്യം ഭയന്ന് നിരവധി കുടുംബങ്ങള്‍ പ്രദേശത്തു നിന്നും വീടൊഴിഞ്ഞു പോയിട്ടുണ്ട്. കാട്ടാനയിറങ്ങുന്ന ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി റോഡിലൂടെ നടക്കാനും ആളുകള്‍ ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
