Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:32 AM IST Updated On
date_range 17 May 2022 5:32 AM ISTകോഴിമാലിന്യ വിമുക്തജില്ല: രണ്ടാമത്തെ പ്ലാന്റ് മട്ടന്നൂരില്‍ തുറന്നു
text_fieldsbookmark_border
മട്ടന്നൂര്‍: മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ജില്ലയിലെ രണ്ടാമത്തെ പ്ലാന്റിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ പൂര്‍ണമായി മുഖവിലക്കെടുത്ത് മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. പ്രദേശത്ത് ഒരാള്‍ക്കുപോലും സംസ്‌കരണ കേന്ദ്രത്തിനെക്കൊണ്ട് പ്രയാസമുണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ ജനവാസകേന്ദ്രങ്ങളില്‍പോലും ഇത്തരം പ്ലാന്റുകള്‍ക്ക് ജനപിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖരന്‍, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. ഇസ്മായില്‍, എ.കെ. സുരേഷ് കുമാര്‍, എം. റോജ, ഷാഹിന സത്യന്‍, കൗണ്‍സിലര്‍മാരായ സി.വി. ശശീന്ദ്രന്‍, വി. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. (ഫോട്ടോ- പൊറോറയിലെ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
