Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ഉള്‍നാടന്‍...

'ഉള്‍നാടന്‍ ജലപാതനിര്‍മാണം ത്വരിതപ്പെടുത്തണം'

text_fields
bookmark_border
മട്ടന്നൂര്‍: ഉള്‍നാടന്‍ ജലപാതനിര്‍മാണം ത്വരിതപ്പെടുത്തണമെന്നും പ്രാദേശികമായുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ പ്രത്യേകമായി പഠിച്ച് ജനങ്ങളുടെ ഉല്‍ക്കണ്ഠക്ക് പരിഹാരം കാണണമെന്നും ശാസ്ത്രസാഹിത്യ പരിഷത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നിന്നാരംഭിച്ച് കാസർകോട് ജില്ലയിലെ ബേക്കലില്‍ അവസാനിക്കുന്ന കേരള ഉള്‍നാടന്‍ ജലപാതനിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. ജില്ലയില്‍ കാര്യമായതോതിലുള്ള പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല. പാനൂര്‍, തലശ്ശേരി, ചാല തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ജലപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലാണ്. തങ്ങളുടെ പ്രദേശത്ത് കുടിവെള്ളസ്രോതസ്സ് വരണ്ടുപോകുമെന്നും ഉപ്പുവെള്ളം കലരുമെന്നും ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്. ജനങ്ങളുമായി ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് ഇത്തരം ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയാറാകണം. മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂളില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാന പ്രസിഡന്റ് ഒ.എം. ശങ്കരന്‍, കെ. വിനോദ് കുമാര്‍, വി.വി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. ജെന്‍ഡര്‍ നയരേഖ സംസ്ഥാന കണ്‍വീനര്‍ വി.പി. സിന്ധുവും കെ-റെയില്‍ അവതരണം ടി. ഗംഗാധരനും നിർവഹിച്ചു. കേന്ദ്രനിര്‍വാഹക സമിതി അംഗം എം. ദിവാകരന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.പി. ബാബു ഭാവിപ്രവര്‍ത്തനം അവതരിപ്പിച്ചു. സി.പി. ഹരീന്ദ്രന്‍, കമല സുധാകരന്‍, കെ.കെ. രവി, പി.വി. പുരുഷോത്തമന്‍, കെ. സുരേഷ് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ജെന്‍ഡര്‍ പഠനം ടി.വി. നാരായണന്‍ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story