Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:33 AM IST Updated On
date_range 16 May 2022 5:33 AM ISTരാജീവ് ഗാന്ധി ആശുപത്രി വാർഷികവും സൗജന്യ മെഡിക്കൽ ക്യാമ്പും
text_fieldsbookmark_border
ശ്രീകണ്ഠപുരം: രാജീവ് ഗാന്ധി ആശുപത്രി എട്ടാം വാർഷികാഘോഷത്തിന്റെയും ഒരുമാസം നീളുന്ന സൗജന്യ പ്രമേഹ, രക്തസമ്മർദ പരിശോധന ക്യാമ്പിന്റെയും ഇ.എൻ.ടി വിഭാഗത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു. ആശുപത്രി ചെയർമാൻ മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാരായ വി.പി. നസീമ, പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ കെ.വി. കുഞ്ഞിരാമൻ, വിജിൽ മോഹനൻ, ഇ.എൻ.ടി വിഭാഗം ഡോക്ടർ വിഞ്ചു തോമസ്, ഡോ. ജിഷ്ണു അനിരുദ്ധൻ, ഡോ. ദിൽറുബാ ഷബ്നം, കെ.ടി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി വൈസ് ചെയർമാൻ ടി.പി. അഷ്റഫ് സ്വാഗതവും ജനറൽ മാനേജർ എ.എ. മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story