Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:33 AM IST Updated On
date_range 16 May 2022 5:33 AM ISTഫൈബർ വള്ളത്തിന് തീയിട്ടു
text_fieldsbookmark_border
പഴയങ്ങാടി: പുതിയങ്ങാടി പുതിയവളപ്പിൽ കടപ്പുറത്ത് കരയിൽ കയറ്റിവെച്ച . ടാർപായ ഷെഡിന് നേരെയും അതിക്രമം നടന്നു. പുതിയവളപ്പിലെ സുനിൽ യേശുദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ വള്ളം. ശനിയാഴ്ച രാത്രി 12ഓടെയാണ് ഷെഡിൽനിന്ന് തീ കത്തുന്നത് ശ്രദ്ധയിൽപെട്ടത്. സമീപത്തുണ്ടായിരുന്ന മത്സ്യവല കത്തിയിട്ടില്ല. തീയിട്ട വള്ളത്തിനടുത്തായി മദ്യപിച്ചതിന്റെ അവശിഷ്ടങ്ങളും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സുനിൽ യേശുദാസ് സ്ഥലത്തില്ല. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തീരദേശ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇതിനുമുമ്പും സമാന സംഭവം ഇവിടെ നടന്നിരുന്നതായി നാട്ടുകാർ പറയുന്നു. -------- ചിത്ര വിശദീകരണം: പുതിയങ്ങാടി പുതിയവളപ്പിൽ കടപ്പുറത്ത് ഭാഗികമായി കത്തിയ ഫൈബർ വള്ളവും അതിക്രമം നടന്ന ഷെഡും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
