Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയോജനക്ഷേമത്തിൽ കേരളം...

വയോജനക്ഷേമത്തിൽ കേരളം മികച്ച മാതൃക- മന്ത്രി ഗോവിന്ദൻ

text_fields
bookmark_border
പഴയങ്ങാടി: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഗൗരവത്തോടെ കാണണമെന്നും കേരളം മികച്ച മാതൃകയാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാനമിഷനുമായി ചേർന്ന് നടപ്പാക്കുന്ന വയോമൈത്രി സി.ഡി.എസ് സംസ്ഥാനതല ഉദ്ഘാടനവും കുടുംബശ്രീ ഇൻഷുറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നൈപുണ്യ സ്‌കോളർഷിപ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 25,000 ത്തോളം വയോജന അയൽക്കൂട്ടങ്ങളാണ് നിലവിലുള്ളത്. വയോജനപരിചരണം ഓരോ പൗരന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തവും കടമയുമാണെന്ന ബോധം പൊതുസമൂഹത്തിന് സൃഷ്ടിച്ച് കൊണ്ട് കേരളത്തിലെ 10 സി.ഡി.എസുകളെ പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി.ഡി.എസ്സാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൈലറ്റ് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി മറ്റ് സി.ഡി.എസുകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സൂക്ഷ്മ സംരംഭങ്ങൾക്കും ഹരിതകർമസേനക്കും മറ്റു സംരംഭകർക്കുമുള്ള സമഗ്ര ഇൻഷുറൻസ് (ഇൻസ്‌പയർ) പദ്ധതി, ജീവൻ ദീപം ഇൻഷുറൻസ് പദ്ധതി എന്നിവയുടെ പ്രഖ്യാപനവും നൈപുണ്യ സ്‌കോളർഷിപ് വിതരണവും മന്ത്രി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷാജിർ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം. ശ്രീധരൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. നിഷ, വൈസ് പ്രസിഡൻറ് പി.വി. സജീവൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.എച്ച്. പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. പത്മിനി, രേഷ്മ പരാഗൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി. ഗോവിന്ദൻ, കെ. രതി, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ.എച്ച്. സുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ എം. സുർജിത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി. നിഷാദ്, പ്രോഗ്രാം ഓഫിസർ പ്രദീപ്, ചെറുകുന്ന് പഞ്ചായത്ത് സെക്രട്ടറി പി.പി. ഉഷ, സംഘാടക സമിതി ചെയർമാൻ കെ. മോഹൻ, ചെറുകുന്ന് സി.ഡി.എസ് ചെയർപേഴ്‌സൻ കെ.വി. നിർമല എന്നിവർ സംസാരിച്ചു. പടം) വയോമൈത്രി സി.ഡി.എസ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നു cds ulgadanam minster mvg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story