Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:36 AM IST Updated On
date_range 15 May 2022 5:36 AM IST'തെളിനീരൊഴുകും നവകേരളം' ശുചീകരണം
text_fieldsbookmark_border
തളിപ്പറമ്പ്: 'തെളിനീരൊഴുകും നവകേരളം' കാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി ആന്തൂർ നഗരസഭതല ശുചീകരണ പ്രവർത്തനം നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മൊറാഴ - വലിയതോട് ശുചീകരണ പ്രവൃത്തിയിൽ പ്രാദേശിക സന്നദ്ധ പ്രവർത്തകർ, നഗരസഭ കൗൺസിലർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. വൈസ് ചെയർപേഴ്സൻ വി. സതീദേവി അധ്യക്ഷത വഹിച്ചു. കെ.വി. പ്രേമരാജൻ, ഓമന മുരളീധരൻ, പി.എൻ. അനീഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി.പി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
