Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:38 AM IST Updated On
date_range 14 May 2022 5:38 AM IST'ഞങ്ങളും കൃഷിയിലേക്ക്'; നഗരസഭതല ഉദ്ഘാടനം
text_fieldsbookmark_border
പയ്യന്നൂർ: സംസ്ഥാന സർക്കാറിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുക, കാർഷിക സംസ്കൃതി തിരിച്ചുപിടിക്കുക എന്നീ ലക്ഷ്യത്തോടെ പയ്യന്നൂർ നഗരസഭ, കൃഷിഭവൻ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ കാനായി സൗത്തിൽ തരിശുനിലത്ത് പച്ചക്കറി തൈകൾ നട്ട് ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.ജയ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.സുനീഷ്, അസി. കൃഷി ഓഫിസർ പി. ഗീത, കൃഷി അസി. പി.കെ.സജിത്ത്, പി.റസിയ, പാടശേഖര സമിതി സെക്രട്ടറി കെ.വി. രാജീവൻ, പി.വി. കരുണാകരൻ, മനോജ് എന്നിവർ സംസാരിച്ചു. മുഴുവൻ വാർഡുകളിലും നേരത്തെതന്നെ വാർഡുതല സമിതികൾ രൂപവത്കരിച്ചു. സമിതിയുടെ നേതൃത്വത്തിൽ തരിശുനിലങ്ങൾ കണ്ടെത്തി തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, കർഷക കൂട്ടായ്മ, പാടശേഖര സമിതി തുടങ്ങി പൊതുജനങ്ങളെയാകെ അണിനിരത്തി കൃഷി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പി. വൈ. ആർ കൃഷി പയ്യന്നൂർ നഗരസഭയിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പച്ചക്കറി വിത്തിറക്കി ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story