Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:37 AM IST Updated On
date_range 14 May 2022 5:37 AM ISTയോഗോത്സവ് ബോധവത്കരണം
text_fieldsbookmark_border
ഇരിട്ടി: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോഗോത്സവ് പ്രചാരണ പരിപാടിക്ക് തുടക്കമായി. കണ്ണൂരിലെ ഫീൽഡ് ഔട്ട് റീച് ബ്യൂറോ ഇരിട്ടി ബ്ലോക്ക് ഐ.സി.ഡി.എസുമായി ചേർന്ന് പെരുമ്പറമ്പ് യു.പി സ്കൂളിൽ നടത്തിയ യോഗോത്സവ് പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ശാരീരിക, ബൗദ്ധിക, മാനസികാരോഗ്യമുള്ള സമൂഹ നിർമിതിക്ക് യോഗ വലിയതോതിൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ആയുഷ് ഗ്രാമം യോഗ ഇൻസ്ട്രക്ടർ ഷീല ജനാർദനൻ യോഗ സംബന്ധിച്ച് പ്രഭാഷണവും യോഗ പ്രദർശനവും നടത്തി. ഇരിട്ടി ബ്ലോക്ക് വനിത ശിശുവികസന പദ്ധതി ഓഫിസർ ബിജി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല ഫീൽഡ് പബ്ലിസിറ്റി ഓഫിസർ ബിജു കെ. മാത്യു, സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണക്കുറുപ്പ്, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻറ് കെ.എസ് ബാബുരാജൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ. ഗീതഎന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story