Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:37 AM IST Updated On
date_range 14 May 2022 5:37 AM ISTപുരസ്‌കാരം നൽകി
text_fieldsbookmark_border
കണ്ണൂർ: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന മൊയാരത്ത് ശങ്കരന്റെ സ്മരണക്കായുള്ള പുരസ്‌കാരം കെ.ഇ.എൻ. കുഞ്ഞഹമ്മദിന് നൽകി. മുൻ എം.എൽ.എ എം.വി. ജയരാജൻ പുരസ്‌കാരം സമ്മാനിച്ചു. കെ.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. മൊയാരത്ത് ശങ്കരന്റെ സഹപ്രവർത്തകരുടെ മക്കളെ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ആദരിച്ചു. കവിയൂർ രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് പുല്ലായിക്കൊടി ചന്ദ്രൻ പ്രശസ്തി പത്രം നൽകി. വെള്ളോറ രാജൻ, മൊയാരത്ത് ജനാർദനൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.കെ. ബൈജു സ്വാഗതവും ലൈബ്രറി സെക്രട്ടറി സി.പി. രാജൻ നന്ദിയും പറഞ്ഞു. പടം) സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന മൊയാരത്ത് ശങ്കരന്റെ സ്മരണക്കായുള്ള പുരസ്‌കാരം കെ.ഇ.എൻ. കുഞ്ഞഹമ്മദിന് എം.വി. ജയരാജൻ നൽകുന്നു moyaram puraskar
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
