Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചുകണ്ടി പാലം...

അഞ്ചുകണ്ടി പാലം ഉദ്ഘാടനം

text_fields
bookmark_border
അഞ്ചുകണ്ടി പാലം ഉദ്ഘാടനം
cancel
കണ്ണൂർ: കോർപറേഷൻ ആയിക്കര ഡിവിഷനിൽ പുതുക്കിപ്പണിത അഞ്ചുകണ്ടി പാലത്തിന്റെ ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് അഞ്ചുമീറ്റർ വീതിയിലും മൂന്നുമീറ്റർ നീളത്തിലുമുള്ള പാലം നിർമിച്ചത്. ഇതോടൊപ്പം 400 മീറ്റർ അപ്രോച്ച് റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. ചിറക്കൽകുളത്ത്‌ നിന്ന് ജില്ല ആശുപത്രിയിലേക്കുള്ള പ്രധാന വഴിയാണിത്. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി. ഇന്ദിര, എം.പി. രാജേഷ്, സിയാദ് തങ്ങൾ, മുൻ മുനിസിപ്പൽ ചെയർമാൻ പി. കുഞ്ഞിമുഹമ്മദ്‌, കൗൺസിലർമാരായ കെ.എം. സാബിറ, മുസ്‍ലിഹ്‌ മഠത്തിൽ, അഷ്‌റഫ്‌ ചിറ്റുളി, ശ്രീജ ആരംഭൻ, വി.കെ. ശ്രീലത, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ. പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു. പടം) കോർപറേഷൻ ആയിക്കര ഡിവിഷനിൽ പുതുക്കിപ്പണിത അഞ്ചുകണ്ടി പാലത്തിന്റെ ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവഹിക്കുന്നു corporation palam knr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story